Section

malabari-logo-mobile

ഇലക്ട്രിസറ്റി ബോര്‍ഡ് വൈദ്യുതി സുരക്ഷാദിനം നാളെ;’ പൊതുജനങ്ങള്‍ അറഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

HIGHLIGHTS : മലപ്പുറം: കേരളാ സ്റ്റേറ്റ് ഇലക്ട്രസിറ്റി ബോര്‍ഡ് ശനിയാഴ്ച സംസ്ഥാന തലത്തില്‍ വൈദ്യുതി സുരക്ഷാ ദിനമായി ആചരിക്കുന്നു. പൊതുജങ്ങള്‍ക്കായുള്ള സുരക്ഷാ ബോധ...

മലപ്പുറം: കേരളാ സ്റ്റേറ്റ് ഇലക്ട്രസിറ്റി ബോര്‍ഡ് ശനിയാഴ്ച സംസ്ഥാന തലത്തില്‍ വൈദ്യുതി സുരക്ഷാ ദിനമായി ആചരിക്കുന്നു. പൊതുജങ്ങള്‍ക്കായുള്ള സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയാണ് ഇതുവഴി നടത്തുന്നത്.

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊട്ടിക്കിടക്കുന്ന വൈദ്യുതി ലൈന്‍ കമ്പികളില്‍ യാതൊരു കാരണവശാലും സ്പര്‍ശിക്കരുത്, വൈദ്യുത ലൈനുകള്‍ക്ക് സമീപം നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും ലോഹ തോട്ടികള്‍ ഉപയോഗിച്ച് കായ്കളും മറ്റും പറിക്കാന്‍ ശ്രമിക്കരുത്, വൈദ്യുത ലൈനുകള്‍ക്ക് സമീപം കെട്ടിട നിര്‍മാണം നടത്തുമ്പോള്‍ കെ എസ് ഇ ബി അധികൃതരേയോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേയോ അറിയിച്ച് അനുവാദം വാങ്ങിക്കുക, വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധമായും ഇഎല്‍സിബി(ബ്രേക്കര്‍)ഉപയോഗിക്കുക, വൈദ്യുതി ലൈനുകള്‍ക്ക് താഴെ മരങ്ങള്‍ നട്ടുപിടിപ്പിക്കരുത്, നനഞ്ഞ പ്രതലങ്ങളില്‍ നിന്ന് വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്, കുട്ടികള്‍ക്ക് കൈയെത്തുന്ന വിധം വൈദ്യുതി സാമഗ്രികളോ, ഉപകരണങ്ങളോ സ്ഥാപിക്കരുത്, ലൈനുകള്‍ക്ക് താഴെ ക്രെയിനുകള്‍ ഉപയോഗിക്കുകയോ, ലൈനുകളില്‍ തൊടുന്ന വിധത്തില്‍ വാഹനങ്ങളില്‍ സാധന സാമഗ്രികള്‍ ലോഡു ചെയ്ത് കൊണ്ടു പോകാനോ പാടുള്ളതല്ല.

sameeksha-malabarinews

ലൈനുകള്‍ പൊട്ടി വീണ് കിടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടെന്ന് കെഎസ്ഇബി ഓഫീസില്‍ അറിയിക്കുക, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1912 ലോ 9496010101 എന്ന നമ്പറിലോ അറിയിക്കുക, എര്‍ത്തിംഗ് ശരിയായ വിധത്തില്‍ ചെയ്യുക, നിലവിലുള്ള വയറിംഗ് സാമഗ്രികളും ഉപകരണങ്ങളും ഉപയോഗിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!