Section

malabari-logo-mobile

ടോക്യോ ഒളിമ്പിക്‌സ്: ഇന്ത്യ ഇന്ന്

HIGHLIGHTS : Tokyo Olympics: India Today

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഇതുവരെ ഒരേയൊരു മെഡല്‍ മാത്രമാണ്‌
ലഭിച്ചിരിക്കുന്നത്. ഉദ്ഘാടന ദിനത്തില്‍ മീരാബായ് ചാനു ഭാരോദ്വഹത്തില്‍ നേടിയ വെള്ളിമെഡല്‍ മാത്രമാണ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നേട്ടം. 45-ാം റാങ്കിലുള്ള ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് ഇന്നും മത്സരങ്ങള്‍ക്കിറങ്ങുന്നത്.

വനിതകളുടെ വ്യക്തിഗത ബാഡ്മിന്റണ്‍ പ്രീക്വാര്‍ട്ടറില്‍ പിവി സിന്ധു ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍റ്റിനെ കീഴടക്കി ക്വാര്‍ട്ടറില്‍ കടന്നു. പുരുഷ വ്യക്തിഗത അമ്പെയ്ത്ത് പ്രീക്വാര്‍ട്ടറില്‍ അതാനു ദാസ് ചൈനീസ് തായ്‌പേയിയുടെ ഡെങ് യു-ചെങിനെ നേരിടും. രാവിലെ 7.31നാണ് മത്സരം. 91 കിലോഗ്രാമിനും അതിനു മുകളിലുമുള്ള പുരുഷ ബോക്‌സിംഗ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ഇന്ന് ഇറങ്ങും. രാവിലെ 8.48ന് ആരംഭിക്കുന്ന മത്സരത്തില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെയാണ് അദ്ദേഹം നേരിടുക. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബോക്‌സിംഗ് ഹെവിവെയ്റ്റില്‍ (91+) മത്സരിക്കുന്നത്. വനിതകളുടെ 51 കിലോഗ്രാം വ്യക്തിഗത ബോക്‌സിംഗ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം കൊളംബിയന്‍ ബോക്‌സര്‍ ഇന്‍ഗ്രിറ്റ് വലന്‍സിയയുമായി ഏറ്റുമുട്ടും.

sameeksha-malabarinews

ഗോള്‍ഫ് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ അനിര്‍ബന്‍ ലാഹിരി 9ആം സ്ഥാനത്താണ്. മറ്റൊരു മത്സരം രാവിലെ 7.39ന് ആരംഭിക്കും. ഇന്ത്യയുടെ ഉദയന്‍ മാനേ മത്സരത്തില്‍ പങ്കെടുക്കും. ഹോക്കി മത്സരത്തില്‍ ഇന്ത്യ കരുത്തരായ അര്‍ജന്റീനയെ നേരിടുകയാണ്. ലോക റാങ്കിംഗില്‍ നാലാമതുള്ള അര്‍ജന്റീനയാണ് നിലവിലെ ഒളിമ്പിക്‌സ് ജേതാക്കള്‍. ഷൂട്ടിങ് റേഞ്ചില്‍ വനിതകളുടെ 25 മീറ്റര്‍ യോഗ്യതാ മത്സരത്തില്‍ റാഹി സര്‍നോബാതും മനു ഭാകറും മത്സരിക്കുകയാണ്. സര്‍നോബാത് 12ആമതും മനു 21ആമതുമാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

കപ്പലോട്ടത്തില്‍ കെസി ഗണപതി വരുണ്‍ തക്കാര്‍ എന്നിവര്‍ക്ക് ഇന്ന് റേസ് ഉണ്ട്. ലേസര്‍ റേസില്‍ വിഷ്ണു ശരവണനും ഇന്ന് നീറ്റിലിറങ്ങും. വനിതകളുടെ ലേസര്‍ റേഡിയല്‍ റേസില്‍ നേത്ര കുമമനും ഇന്ന് മത്സരിക്കും. 100 മീറ്റര്‍ പുരുഷ ബട്ടര്‍ഫ്‌ലൈ നീന്തലില്‍ മലയാളി സജന്‍ പ്രകാശ് മത്സരിക്കുന്നുണ്ട്. വൈകുന്നേരം 4.16ന് നടക്കുന്ന രണ്ടാം ഹീറ്റിലാണ് സജന്‍ മത്സരിക്കുക. പുരുഷ ഡബിള്‍സ് തുഴച്ചിലില്‍ ഇന്ത്യയുടെ അരവിന്ദ് സിങ്- അരുണ്‍ ജാട്ട് സഖ്യം അഞ്ചാമത് ഫിനിഷ് ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!