Section

malabari-logo-mobile

ബ്രാഹ്മണര്‍ക്ക് പ്രത്യേക ടോയ്‌ലറ്റ്: ദേവസ്വം ബോര്‍ഡ് അന്വേഷിക്കും

HIGHLIGHTS : തൃശൂര്‍: കുറ്റുമുക്ക് മഹാദേവക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പുറമേ ബ്രാഹ്മണ്‍സിന് പ്രത്യേക ടോയ്‌ലറ്റ് എന്ന ബോര്‍ഡ് സ്ഥാപിച്ച സംഭവത...

തൃശൂര്‍: കുറ്റുമുക്ക് മഹാദേവക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പുറമേ ബ്രാഹ്മണ്‍സിന് പ്രത്യേക ടോയ്‌ലറ്റ് എന്ന ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടു. ബ്രാഹ്മിണ്‍സ് എന്നു രേഖപ്പെടുത്തിയ ടോയ്‌ലറ്റ് സമൂഹമാധ്യമങ്ങളിലൂടെ വിവാദമായതോടെയാണ് ദേവസം ബോര്‍ഡിന്റെ നടപടി.

ഈ ബോര്‍ഡ് സ്ഥാപിച്ചക് 2003 ലാണെന്നും ആരാണെന്ന് അറിയില്ലെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ ബി മോഹന്‍ പ്രതികരിച്ചു. ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയ അര്‍വിന്ദ് ജി ക്രിസ്‌റ്റോ എന്ന ഗവേഷക വിദ്യാര്‍ത്ഥി ഫോട്ടോ സഹിതം കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.

sameeksha-malabarinews

ഈ ചിത്രം ഏറെ വിവാദമായതോടെ ഇപ്പോള്‍ ബ്രാഹ്മിണ്‍സ് എന്ന ചുവരെഴുത്ത് ടോയ്‌ലെറ്റിന്റെ മുകളില്‍ നിന്നും നീക്കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് തുവരെഴുത്ത് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!