ചെട്ടിപ്പടി മേല്‍പ്പാലത്തിനായി കാരാട് മുഹമ്മദ് കോയയുടെ ഒറ്റയാള്‍ സമരം

പരപ്പനങ്ങാടി: ഏറെ ഗതാഗതകുരുക്കുണ്ടാക്കുന്ന ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് പകരമായി സര്‍ക്കാര്‍ അനുവദിച്ച റെയില്‍വേ മേല്‍പ്പാലനിര്‍മ്മാണം ഉടന്‍ തുടങ്ങണം എന്നാവശ്യപ്പെട്ട് പ്രവാസിയുടെ ഒറ്റയാള്‍ സമരം.

നേരത്തെയും നിരവധി ഒറ്റയാള്‍ സമരങ്ങളിലൂടെ ശ്രദ്ധനേടിയ കാരാട് മുഹമ്മദ് കോയയാണ് പരപ്പനങ്ങാടിയില്‍ ഒറ്റയാള്‍ സമരം നടത്തിയത്. രാവിലെ പത്തുമണിക്ക് ആരംഭിച്ച നിരഹാരസമരം വൈകീട്ട് നാലുമണിക്ക് അവസാനിച്ചു. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ റെയില്‍വേസ്റ്റഷന്‍ പരിസരത്താണ് പ്രതിഷേധ പ്ലക്കാര്‍ഡുയര്‍ത്തി അദേഹം സമരം നടത്തിയത്.

Share news
error: Content is protected !!
Scroll to Top