നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20 ന്

ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20 ന് നടപ്പാക്കും. പ്രതി പവന്‍ ഗുപ്ത നല്‍കിയ ദയാഹരജി രാഷ്ട്രപതി തളളിയ സാഹചര്യത്തിലാണ് പുതിയ മരണവാറന്റ് ഇറക്കിയിരിക്കുന്നത്. പ്രതികളായ വിനയ ശര്‍മ്മ(26),പവന്‍ ഗുപ്ത(25),അക്ഷയ് കുമാര്‍ സിങ്(31),മുകേഷ് കുമാര്‍(32) എന്നിവരുടെ വധശിക്ഷ പുലര്‍ച്ചെ 5.30 നടപ്പാക്കും.

പവന്‍ ഗുപ്ത ദയാഹരജി നല്‍കിയതിനെ തുടര്‍ന്നാണ് നേരത്തെ ദില്ലി വിചാരണ കോടതി മരണവാറന്റ് സ്‌റ്റേ ചെയ്തത്. പ്രതികളായ മുകേഷ്, വിനയ്, അക്ഷയ് എന്നിവര്‍ നല്‍കിയ ദയാഹരജി നേരത്തെ തന്നെ രാഷ്ട്രപതി തള്ളിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 ല്‍ തീഹാര്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. ജുവനൈല്‍ ജസ്റ്റില്‍ ബോര്‍ഡ് വിധിച്ച മൂന്ന് വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കി പ്രായപൂര്‍ത്തിയാകാത്ത പ്രതി പുറത്തിറങ്ങി.

2012 ലാണ് ഓടുന്ന ബസില്‍ വെച്ച് പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നിര്‍ഭയയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. തുടര്‍ന്ന് സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top