Section

malabari-logo-mobile

മൂന്നിയൂരില്‍ പിഞ്ചുകുഞ്ഞിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച അങ്കണ്‍വാടി ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍

HIGHLIGHTS : തിരൂരങ്ങാടി: പിഞ്ചു കുട്ടിയെ അക്രമിച്ചു പരിക്കേല്‍പ്പിച്ച അങ്കണ്‍വാടി ടീച്ചര്‍ക്ക് സസ്പെന്‍ഷന്‍. മൂന്നിയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് നെച്ചിക്കാ...

തിരൂരങ്ങാടി: പിഞ്ചു കുട്ടിയെ അക്രമിച്ചു പരിക്കേല്‍പ്പിച്ച അങ്കണ്‍വാടി ടീച്ചര്‍ക്ക് സസ്പെന്‍ഷന്‍. മൂന്നിയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് നെച്ചിക്കാട്ട് 112-ാം നമ്പര്‍ അങ്കനവാടിയിലെ ടീച്ചര്‍ പ്രസന്നയെയാണ് സസ്പെന്റ് ചെയ്തത്. മൂന്ന് വയസ്സുകാരിയെ ടീച്ചര്‍ രണ്ട് കവിളത്തും കാലിലും നുള്ളിപരിക്കേല്‍പ്പിച്ചുവെന്ന് കാണിച്ച് മാതാവ്  തിരൂരങ്ങാടി സി.ഡി.പി.ഓക്കും മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കും നല്‍കിയ പരാതിയിലാണ് നടപടി.

2020 ഫെബ്രുവരി 15-ന് ശനിയാഴ്ച്ച അങ്കനവാടിയുടെ അകത്ത് കുട്ടി മൂത്രമൊഴിച്ചെന്ന് കാണിച്ചാണ് കുട്ടിയുടെ രണ്ട് മുഖത്തും ടീച്ചര്‍ നുള്ളി പരിക്കേല്‍പ്പിച്ചത്. മുഖത്ത് ആഴത്തില്‍ നഖം പതിക്കുകയും രക്തം പുറത്ത് വരികയും ചെയ്തിരുന്നു. രണ്ട് മുഖത്തും കാലിലും പാടുകളുണ്ടായിരുന്നതിനെ തുടന്നാണ് മാതാവ് റസീന സി.ഡി.പി.ഓക്ക് പരാതി നല്‍കിയത്.

sameeksha-malabarinews

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇന്നലെ തിരൂരങ്ങാടി അസിസ്റ്റന്റ് സി.ഡി.പി.ഒ ഇവരെ സസ്പെന്റ് ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!