മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു

ഭോപ്പാല്‍:  മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ദീപ് സിങ് ഡാങ് ആണ് രാജിവെച്ചു.
മണ്ട്‌സൂര്‍ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. കമല്‍ നാഥ് സര്‍ക്കാരിനെ പ്രതിസന്ധിലാക്കുന്നതാണ് ഈ രാജി.

മധ്യപ്രദേശില്‍ കുറച്ചുദിവസങ്ങളായി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എട്ട് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിലൊരാളാണ് ഇന്ന് രാജിവെച്ച ഹര്‍ദീപ് സിങ്ങ്.

230 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 107 അംഗങ്ങളും. രണ്ട് സീറ്റുകളില്‍ ബി.എസ്.പിയും ഒരു സീറ്റില്‍ എസ്.പിയുമാണ് ജയിച്ചിരുന്നത്. ഇതില്‍ ബിഎസ്പി എസ്പി എംഎല്‍എ മാരടക്കം എട്ടുപേരാണ് റിസോര്‍ട്ടിലെത്തിയത്. ഇതിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ തിരിച്ചെത്തിച്ചു എന്നായിരുന്നു അവകാശപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top