ടി.കെ. ഹംസ പുതിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

കൊച്ചി പുതിയ വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍മന്ത്രി ടി.കെ ഹംസയെ തെരഞ്ഞെടുത്ത് . കൊച്ചി വഖഫ് ബോര്‍ഡ് ആസ്ഥാനത്ത് നടന്ന തെഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ടി.കെ ഹംസയെ തെരഞ്ഞെടുത്തത്.
പിടിഎ റഹീം എംഎല്‍എ ഹംസയുടെ പേര്‍ നിര്‍ദ്ദേശിക്കുകയും കെഎഎംഎ റഹീം പിന്താങ്ങുകയുമായിരുന്നു.

ചെയര്‍മാന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടാണ് യുഡിഎഫ് പക്ഷം സ്വീകരിച്ചത്. നേരത്തെ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ആയിരുന്നു ചെയര്‍മാന്‍.

Related Articles