മോട്ടോര്‍വാഹന ഉദ്യോഗസ്ഥരുടെ വിവാദ മദ്യ സല്‍ക്കാരം; തിരൂരങ്ങാടി ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച്

തിരൂരങ്ങാടി: മോട്ടോര്‍വാഹന ഉദ്യോഗസ്ഥന്‍മാരുടെ വിവാദ മദ്യസല്‍ക്കാരത്തില്‍ വകുപ്പ് തല നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മാര്‍ച്ച്. തിരൂരങ്ങാടി ആര്‍ടിഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പി വി അബ്ദുള്‍ വാഹിദ് ഉദ്ഘാടനം ചെയ്തു. എ വിശാഖ്, കെ അഖില്‍, കെ പി ബബീഷ് എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ പൊതുപണിമുടക്ക് ദിവസം വൈകീട്ട് മൂന്നുമണിമുതല്‍ തലപ്പാറയിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടന്ന വിരുന്നുസല്‍ക്കാരമാണ് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. വിരുന്നില്‍ മദ്യമടക്കം വിളമ്പിയിരുന്നു. മോട്ടോര്‍ വാഹനവകുപ്പിലെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ വാട്ട്‌സആപ് ഓഡിയോ സന്ദേശവും, മദ്യപാനമടക്കമുള്ള വീഡിയോ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വാട്‌സആപ് സന്ദേശത്തില്‍ പണിമുടക്ക് ദിനത്തില്‍ ഒരു അനൗദ്യൗഗിക മീറ്റിങ്ങ് നടത്തുന്നുണ്ടെന്നും അതില്‍ വേണ്ട എന്റര്‍ടൈന്‍മെന്റുകള്‍ ഉണ്ടെന്നും ഉദ്യോസ്ഥന്‍ വിശദീകരിക്കുന്നുണ്ട്. വീഡിയോയിലാകട്ടെ കൂട്ടമദ്യപാനദൃശ്യങ്ങളുമാണ് പ്രചരിക്കുന്നുത്.
നിലവില്‍ തിരൂരങ്ങാടി ആര്‍ടി ഓഫീസില്‍ ഏജന്റുമാരുടെ വിളയാട്ടമാണെന്ന് ആക്ഷേപം നാട്ടുകാര്‍ക്കിടയിലുണ്ട്.
സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles