തെരുവിലറങ്ങുന്നവര്‍ക്കെതിരെ കേസ് മാധ്യമത്തില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് ഡിജിപി

തിരുവനന്തപുരം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിനറങ്ങുന്നവര്‍ക്കെതിര കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തെരുവില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം എന്നായിരുന്ന വാര്‍ത്തയുടെ തലക്കെട്ട്. മീഡിയ വണ്‍ ചാനലും ഈ വാര്‍ത്ത നല്‍കിയിരുന്നു.

പൊതുമുതല്‍ നശിപ്പിക്കുകയോ മറ്റ് തരത്തിലുളള നിയമലംഘനങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ മാത്രമെ കേസെടുക്കുകയൊള്ളു എന്ന് പോലീസ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Related Articles