ഡി.ഡി സൂപ്പര്‍ സോക്കര്‍ 2020 ന് തുടക്കമായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ഡി.ഡി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന 19 )-മത് ഡി ഡി സൂപ്പര്‍ സോക്കര്‍ ഫൈവ്‌സ് ടൂര്‍ണ്ണമെന്റിന് പ്രൗഢഗംഭീര തുടക്കം. വര്‍ണ്ണാഭമായ ഘോഷയാത്രയോടെയുള്ള ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനചടങ്ങ് പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജേന്ദ്രന്‍നായര്‍ ടുര്‍ണ്ണമെന്റ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.

ടൂര്‍ണ്ണമെന്റ് അവേശത്തിലാക്കി ഡി.സ്റ്റോര്‍ കമ്പനിയുടെ ഒഫീഷ്യല്‍ പാര്‍ട്ണര്‍മാരായ ചൈനക്കാരും ഉദ്ഘാടന മത്സരത്തിന് സാക്ഷ്യം വഹിച്ചു. 2020 ജനുവരി 12 മുതല്‍ 28 വരെ പാലത്തിങ്ങല്‍ ഡി.ഡി ഗ്രൂപ്പ് ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ചടങ്ങിന് കണ്‍വീനര്‍ കെ.ടി.വിനോദ് സ്വാഗതവും കെന്‍സ ടെക് എംഡി. കബീര്‍ മച്ചിഞ്ചേരി, കുന്നുമ്മല്‍ കമാലിയ എംഡി അബു ഹനീഫ, മുബഷിര്‍ കുണ്ടാണത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഡീഷണല്‍ എസ് ഐ രാധാകൃഷ്ണന്‍, സൈദു മുഹമ്മദ് തേനത്ത്, വി.പി മൊയ്തീന്‍, കടവത്ത് സൈതലവി , അഹമ്മദ് അലി ബാവ ,ആസിഫ് പാട്ടശ്ശേരി ,അസീസ് കെ, ഡി.ഡി ഗ്രുപ്പ് മുന്‍ ചെയര്‍മാന്‍ ബാബു എന്ന മുജീബ് റഹ്മാന്‍ ,ചെയര്‍മാന്‍ ഫിറോസ്.കെ.പി, അഷ്‌റഫ് കുന്നുമ്മല്‍, എന്നിവരും സംബന്ധിച്ചു. ചടങ്ങിന് ട്രെഷറര്‍ ശിഹാബ് വി.പി നന്ദിയും പറഞ്ഞു.

ആദ്യ മത്സരത്തില്‍ ഫ്രന്‍സ് മോര്യ ഗോള്‍ഡന്‍ ഈഗിള്‍സ് പതിനാറുങ്ങലിനെ തോല്‍പ്പിച്ചു.

Related Articles