പൗരത്വ നിയമഭേദഗതിക്കെതിരെ കേരളസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി

തിരുവനന്തപുരം പൗരത്വ നിയമഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതിക്കെതിരെ കോടതി മുമ്പാകെ എത്തുന്നത്.

ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമാണ് ഹര്‍ജി നല്‍കിയത്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. നിയമഭേദഗതി പിന്‍വലിക്കണമെന്നായികരുന്ന പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടത്.

ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമാണ് ഹര്‍ജി നല്‍കിയത്.

കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ആര്‍ട്ടിക്കിള്‍ 131 പ്രകാരമാണ് കോടതിയില്‍ ചോദ്യംചെയ്യുക
ജനുവരി 23ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.

ഇതുവരെ വ്യക്തികളും, രാഷ്ട്രീയപാര്‍ട്ടികളുമടക്കം അറുപതിലധികം പേര്‍ ഈ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്

Related Articles