Section

malabari-logo-mobile

സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന്‌ പരിശോധിക്കാന്‍ താലൂക്ക്‌ തല സ്‌ക്വാഡുകള്‍

HIGHLIGHTS : തിരൂരങ്ങാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ താലൂക്ക് ...

തിരൂരങ്ങാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ താലൂക്ക് തലത്തില്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. പെരുമാറ്റചട്ട ലംഘനം നടത്തിയവര്‍ക്ക് അവ നീക്കം ചെയ്യുന്നതിന്  നോട്ടീസ് നല്‍കുകയും നിശ്ചിത സമയത്ത് നീക്കം ചെയ്യാത്തവ സ്‌ക്വാഡ് നീക്കം ചെയ്യുകയും ചെയ്യും.  പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍, ബാനറുകള്‍, പൊതുസ്ഥാപനങ്ങളിലെ വഹകള്‍, റോഡുകള്‍, ചുമരെഴുത്തുകള്‍ എന്നിവയാണ് നീക്കം ചെയ്യുക.  ഇതിന് വരുന്ന ചെലവുകള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കും.

താലൂക്ക് സ്‌ക്വാഡുകള്‍

sameeksha-malabarinews

പെരിന്തല്‍മണ്ണ- പി.ടി ജാഫറലി (തഹസില്‍ ദാര്‍)- 8547617445
നിലമ്പൂര്‍- സുഭാഷ് ചന്ദ്രബോസ് (തഹസില്‍ ദാര്‍)- 8574615900
ഏറനാട്- പി. ദേവകി (തഹസില്‍ദാര്‍)- 8547675800
കൊണ്ടോട്ടി- ചന്ദ്രന്‍- (തഹസില്‍ദാര്‍)-9895248585
തിരൂര്‍-ടി.മുരളി (തഹസില്‍ദാര്‍) 8547617446
തിരൂരങ്ങാടി-പി. ഉണ്ണികൃഷ്ണന്‍ (തഹസില്‍ദാര്‍)-8547615600
പൊന്നാനി- ടി.എന്‍ വിജയന്‍ (തഹസില്‍ദാര്‍)-8547615400

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!