യുപിയില്‍ ആറുവയസ്സുകാരിയെകൊലപ്പെടുത്തി കരളെടുത്തു; ദുര്‍മന്ത്രവാദത്തിനായെന്ന് പോലീസ്

ലഖ്‌നൗ : ആറുവയസ്സുള്ള പെണ്‍കുട്ടിയെ കരളിനായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. യുപിയിലെ കാണ്‍പൂരിലാണ് കൊലപാതകം നടന്നത്. ചദുര്‍മന്ത്രവാദത്തിനായാണ് ഈ പൈശാചിക കൃത്യം അരങ്ങേറിയത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരുപത് വര്‍ഷം മുമ്പ് കല്യാണംകഴിഞ്ഞ ഒരു ദമ്പതികള്‍ക്ക് കുട്ടികളുണ്ടാകാന്‍ വേണ്ടി നടത്തിയ മന്ത്രവാദത്തിനാണത്രെഈ കൊടുംക്രൂരമായ കൃത്യം നടത്തിയത്. കുട്ടികള്‍ ഉണ്ടാകുന്നതിന് പെണ്‍കുട്ടിയുടെ കരള്‍ തിന്നണമെ്‌ന് മന്ത്രിവാദി പറഞ്ഞതിനെ തുടര്‍ന്നാണ് കൊല നടത്തിയത്.
ശനിയാഴ്ച ദീപാവലിക്ക് പടക്കം വാങ്ങാന്‍പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ തിരഞ്ഞ് ബന്ധുക്കള്‍ കാട്ടിലെത്തിയെങ്ങിലും കണ്ടെത്താനായില്ല. പിന്നീട് ഞായറാഴ്ച നാട്ടുകാര്‍ കുട്ടിയുടെ മൃതദേഹം കാട്ടില്‍ നിന്നും കണ്ടെടുക്കുകായായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •