Section

malabari-logo-mobile

ഫാര്‍മസിസ്റ്റുകളെ ഒഴിവാക്കുന്നതിനെതിരെ പ്രതിഷേധ സമരം നടത്തി

HIGHLIGHTS : .മലപ്പുറം ; സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കീഴില്‍ സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റുകള്‍ ആയി ഉയര്‍ത്തുമ്പോള്‍ അവിടങ്ങളി...

.മലപ്പുറം ; സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കീഴില്‍ സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റുകള്‍ ആയി ഉയര്‍ത്തുമ്പോള്‍ അവിടങ്ങളിലേക്ക് മരുന്ന് വിതരണത്തിന്നും മറ്റുമായി നിയമിക്കപ്പെടുന്ന മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് ഫാര്‍മസിസ്റ്റുകളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനെതിരെ മുഖ്യമന്ത്രി,ആരോഗ്യമന്ത്രി എന്നിവര്‍ക്ക് പ്രതിഷേധ പോസ്റ്റ് കാര്‍ഡ് അയക്കല്‍ സമരം നടത്തി.
മലപ്പുറം ജില്ലയിലെ 50 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം നടന്നു.

1603 തസ്തികകളാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്തു, തുടര്‍ന്ന് 3800 തസ്തികകള്‍ കൂടെ ഉണ്ടാവും. ബി.എസ്സ്.സി.നഴ്‌സുമാരെ മാത്രം നിയമിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ ഉള്ളത് ,ഈ നീക്കം തികഞ്ഞ പ്രതിഷേധാര്‍ഹമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍
(കെപിപിഎ) ജില്ലാ കമ്മറ്റി ആരോപിച്ചു. ഈ തസ്തികയില്‍ ഫാര്‍മസിസ്റ്റുകളെ കൂടെ ഉള്‍പ്പെടുത്തണമെന്നാണ് നാഷണല്‍ ഹെല്‍ത്ത് പോളിസിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത് .

sameeksha-malabarinews

Bpharm ,Mpharm ,PharmD എന്നീ ബിരുദവും, ബിരുദാനന്തര ബിരുദവും കഴിഞ്ഞ ധാരാളം ഫാര്‍മസിസ്റ്റുകള്‍ തൊഴില്‍ രഹിതരായി ഇരിക്കുമ്പോള്‍ സബ്‌സെന്ററുകളില്‍ മരുന്ന് വിതരണവും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തുന്നതില്‍ നിന്നും ഫാര്‍മസിസ്റ്റുമാരെ ഒഴിവാക്കുന്നത് അംഗീകരിക്കാവുന്നതല്ലെന്നും നാഷണല്‍ ഹെല്‍ത്ത് പോളിസിയില്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി എഴുത്തുപരീക്ഷ നടത്തിയാണ് യോഗ്യരായവരെ തെരഞ്ഞെടുക്കേണ്ടതെന്നും. അസോസിയേഷന്‍ അറിയിച്ചു.

ലീന.കെ, അനില്‍ കുമാര്‍, രഞ്ജു എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!