Section

malabari-logo-mobile

പരപ്പനങ്ങാടി മൂന്നാം ഡിവിഷനില്‍ അങ്കം ‘തങ്ങന്‍മാര്‍’ തമ്മില്‍

HIGHLIGHTS : ഹംസ കടവത്ത് പരപ്പനങ്ങാടി;  പരപ്പനങ്ങാടി മൂന്നാം ഡിവിഷനിലെ മത്സരത്തിന്‌ ഇക്കുറി ഏറെ പ്രത്യേകതയുണ്ട്‌. മത്സരത്തിനിറങ്ങുന്ന ഇരുമുന്നണികളും., കൂടാതെ എസ...

representional photo

ഹംസ കടവത്ത്
പരപ്പനങ്ങാടി;  പരപ്പനങ്ങാടി മൂന്നാം ഡിവിഷനിലെ മത്സരത്തിന്‌ ഇക്കുറി ഏറെ പ്രത്യേകതയുണ്ട്‌. മത്സരത്തിനിറങ്ങുന്ന ഇരുമുന്നണികളും., കൂടാതെ എസ്‌ഡിപിഐയും ഈ ഡിവിഷനില്‍ തങ്ങളുട സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തപ്പോള്‍ ഒരു സമാനത പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മൂന്നുപേരും സയ്യിദ്‌ കുടുംബത്തില്‍ പെടുന്ന തങ്ങന്‍മാര്‍ ആണന്നുള്ളതാണ്‌ ഇവിടെ നിന്നുള്ള വിശേഷം.

മുസ്ലീം ലീഗ്‌ കാരണവരായ കെ. കെ സൈതലവി കോയ തങ്ങളാണ്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിക്കുന്നത്‌. ഇടത്‌- ജനകീയമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്‌ ദേശീയ കോണ്‍ഗ്രസ്‌ പാരമ്പര്യമുള്ള കെപി ശമീര്‍ തങ്ങളാണ്‌. എസിഡിപിഐ സ്ഥാനാര്‍ത്ഥിയാകട്ടെ അമീര്‍ തങ്ങളാണ്‌.

sameeksha-malabarinews

യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ കെകെഎസ്‌ തങ്ങള്‍ പ്രവാസിയും പ്രവാസിലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

ബാംഗ്ലൂരില്‍ വ്യാപാരികൂടിയായ ശമീര്‍ തങ്ങള്‍ മത്സരിക്കുന്നത്‌ സീറ്റ്‌ വിഭജനത്തില്‍ ജനകീയ മുന്നണിയിലെ സിഎച്ച്‌ കള്‍ച്ചറല്‍ ഫോറത്തിന്റെ സീറ്റിലാണ്‌.

എസ്‌ഡിപിഐ സ്ഥാനാര്‍ത്ഥിയായി എത്തുന്ന  അമീന്‍  തങ്ങള്‍ മികച്ച പാചകവിദ്‌ഗ്‌ധന്‍ കൂടിയാണ്‌. എസ്‌ഡിപിഐ പരപ്പനങ്ങാടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന ഡിവിഷനുകളില്‍ ഒന്നാണ്‌ മൂന്ന്‌.

തിരഞ്ഞെടുപ്പകളില്‍ മുസ്ലീം ലീഗ്‌ നേതാക്കള്‍ കൂടിയായ പാണക്കാട്‌ തങ്ങന്‍മാര്‍ പ്രചരണത്തിന്‌ ഇറങ്ങുന്നത്‌ സാധാരണമാണ്‌. എന്നാല്‍ മൂന്നാം ഡിവിഷനില്‍ ഇത്തവണ‌ ഇവര്‍ക്കു പുറമെ വിവിധ തങ്ങന്‍മാരെ തങ്ങളും ര ംഗത്തിറക്കുമെന്ന സൂചനയാണ്‌ എതിര്‍ വിഭാഗവും പറയുന്നത്‌.

എന്തായാലും ഇതോടെ പരപ്പനങ്ങാടി നഗരസഭയില്‍ അടുത്ത ഭരണസമിതിയില്‍ ഒരു തങ്ങള്‍ പ്രാതിനിധ്യം ഉറപ്പായിരിക്കുയണാെന്ന്‌ നാട്ടുകാര്‍ പറയുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!