Section

malabari-logo-mobile

തിരൂര്‍ എസ്‌ഐയെ സ്ഥലംമാറ്റി

HIGHLIGHTS : മലപ്പുറം :കഴിഞ്ഞ ദിവസം തിരൂര്‍ ബിപി അങ്ങാടിയില്‍ അപകടത്തില്‍ പെട്ട കാര്‍ കത്തിച്ച സംഭവത്തിലും സംഘര്‍ഷത്തിലും ശക്തമായ പോലീസ്‌ നടപടി സ്വീകരിക്കാത്തതി...

മലപ്പുറം :കഴിഞ്ഞ ദിവസം തിരൂര്‍ ബിപി അങ്ങാടിയില്‍ അപകടത്തില്‍ പെട്ട കാര്‍ കത്തിച്ച സംഭവത്തിലും സംഘര്‍ഷത്തിലും ശക്തമായ പോലീസ്‌ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ തിരൂര്‍ എസ്‌ഐക്കെതിരെ വകുപ്പുതല നടപടി. എസ്‌ഐ സുകുമാരനെ മലപ്പുറം എആര്‍ക്യാമ്പിലേക്ക്‌ സ്ഥലം മാറ്റി
തിരൂര്‍ ഡിവൈഎസ്‌പി നല്‍കിയി റിപ്പോര്‍ട്ടിലാണ്‌ നടപടി.
കണ്ണംകുളത്ത്‌ അപകടത്തില്‍പെട്ട കാര്‍ പോലീസ്‌ നീക്കം ചെയ്യാന്‍ ശ്രമിച്ചത്‌ ഒരു സംഘം തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്‌ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ഈ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ എസ്‌ഐക്ക്‌ ഗുരുതരമായ വീഴ്‌ചപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന്‌ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നിടത്ത്‌ കൂടുതല്‍ പോലീസിനെ വിന്യസിക്കാതെ എസ്‌ഐ സ്‌റ്റേഷനിലേക്ക്‌ മടങ്ങിയതും ഗൗരവമേറിയ വീഴ്‌ചയാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ്‌ ഒരു സംഘം സ്ഥലത്തെത്തി വാഹനം കത്തിച്ചത്‌.
കഴിഞ്ഞയാഴ്‌ചയില്‍ പോലീസ്‌ പിടിച്ചെടുത്ത മണല്‍ ലോറിയില്‍ നിന്ന്‌ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായത്‌ എസ്‌ഐയുടെ നിരുത്തരവാദിത്വപരമായ ഇടപെടലാണന്ന ആക്ഷേപം നിലനില്‍ക്കവേയാണ്‌ ഈ സംഭവം നടന്നത്‌.

തിരൂരിലെ കാര്‍ കത്തിക്കലിന്‌ പിന്നില്‍ തീവ്രവാദബന്ധമുള്ളവരെന്ന്‌ സൂചന

തിരൂരില്‍ കാറിടിച്ച്‌ ഓട്ടോ തകര്‍ന്നു നാലു പേര്‍ക്ക്‌ പരിക്ക്‌

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!