തിരൂരില്‍ കാറിടിച്ച്‌ ഓട്ടോ തകര്‍ന്നു നാലു പേര്‍ക്ക്‌ പരിക്ക്‌


TIRUR MALABARINEWS
തിരൂര്‍ ബിപി അങ്ങാടി കണ്ണംകുളത്ത്‌ ഓട്ടോ റിക്ഷയും കാറും തമ്മില്‍കൂട്ടിയിടിച്ച്‌ ഓട്ടോയാത്രക്കാരായ നാലുപേര്‍ക്ക്‌ പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന്‌ ഈ കാര്‍ ഒരു സംഘം കത്തിച്ചു. തിരുന്നാവായ താഴേത്തറ തറയുംപുറത്ത്‌ ഷഫീഖ, സഹോദരി ഉമൈബ, ഇവരുടെ ഉമ്മ, മുന്നുവയസ്സുകാരിയായ മകള്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ കോട്ടക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഞായറാഴ്‌ച വൈകീട്ട അഞ്ചരയോടൊണ്‌ അപകടനം .തിരൂരില്‍ നിന്ന്‌ തിരുന്നാവായയിലേക്ക്‌ പോകുകയായിരുന്ന ഓട്ടോും എതിരെ വന്ന കാറും തമ്മില്‍കൂട്ടിയിടിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ഓവുചാലിലേക്ക്‌ മറഞ്ഞു.നാട്ടുകാരും പോലീസും ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌ അപകടം നടന്നയുടെനെ കാറിലെ ഡ്രൈവര്‍ ഇറങ്ങിയോടി.
പോലീസ്‌ സംഭവസ്ഥലത്തുനിന്ന്‌ കാര്‍ നീക്കം ചെയ്യാനൊരുയതോടെ ഇതിനെ നാട്ടുകാര്‍ എതിര്‍ത്തു. ഇത്‌ സ്ഥലത്ത്‌ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന്‌ നാട്ടുകാരുടെ ആവിശ്വപ്രകാരം കാറിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ്‌ കസ്‌ററഡിയിലെടുത്തു. ഇതിുനുശേഷമാണ്‌ ഒരു സംഘം യുവാക്കള്‍ കാറിന്‌ തീകൊളുത്തിയത്‌.
ഇതേ തുടര്‍ന്ന തീ ആളിപ്പിടിച്ചത്‌ നാട്ടുകാരെ ആശങ്കയിലാഴ്‌ത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ തിരൂരില്‍ നിന്ന ഫയര്‍ഫോഴ്‌സ്‌ എത്തിയാണ്‌ തീയണച്ചത്‌

തിരൂരിലെ കാര്‍ കത്തിക്കലിന്‌ പിന്നില്‍ തീവ്രവാദബന്ധമുള്ളവരെന്ന്‌ സൂചന

തിരൂര്‍ എസ്‌ഐയെ സ്ഥലംമാറ്റി