Section

malabari-logo-mobile

തിരൂരിലെ കാര്‍ കത്തിക്കലിന്‌ പിന്നില്‍ തീവ്രവാദബന്ധമുള്ളവരെന്ന്‌ സൂചന

HIGHLIGHTS : തിരൂര്‍ കഴിഞ്ഞ ദിവസം തിരൂര്‍ ബിപി അങ്ങാടി കണ്ണംകുളത്തുണ്ടായ അപകടത്തില്‍ പെട്ട കാര്‍ കത്തിച്ച സംഭവത്തിന്‌ പിന്നില്‍ മതതീവ്രവാദസംഘടനയുടെ പ്രവര്‍ത്തകര...

TIRUR  malabarinewsതിരൂര്‍ കഴിഞ്ഞ ദിവസം തിരൂര്‍ ബിപി അങ്ങാടി കണ്ണംകുളത്തുണ്ടായ അപകടത്തില്‍ പെട്ട കാര്‍ കത്തിച്ച സംഭവത്തിന്‌ പിന്നില്‍ മതതീവ്രവാദസംഘടനയുടെ പ്രവര്‍ത്തകരെന്ന്‌ പോലീസിന്‌ സുചന.

ഞായറാഴ്‌ച വൈകീട്ട്‌. 5.30 മണിയോടെയാണ്‌ തിരൂര്‍ കുറ്റിപ്പുറം റോഡില്‍ കണ്ണംകുളത്തിനടുത്ത്‌ വെച്ച്‌ തിരുന്നാവായ സ്വദേശികളായ ഒരു കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോയും കോഴിക്കോട്‌ സ്വദേശികളായ ഒരു കൂട്ടം യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചത്‌. അപകടത്തില്‍ പെട്ട കാറും ഓട്ടോയും സംഭവസ്ഥലത്ത്‌ നിന്ന്‌ നീക്കം ചെയ്യാന്‍ പോലീസ്‌ ശ്രമിച്ചത്‌ നാട്ടുകാര്‍ തടഞ്ഞിരുന്നു ഈ കാറില്‍്‌ മദ്യക്കുപ്പി കണ്ടെതാണ്‌ നാട്ടുകാരെ പ്രകോപിതരാക്കിയത്‌. തുടര്‍ന്ന്‌ കാറിലുണ്ടായിരുന്നവരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇതിനിടെ അപകടം കാണാനെത്തിയ രണ്ടുപേരെ ആക്രമിച്ചെന്നാരോപിച്ചും സ്ഥലത്ത്‌ സംഘര്‍ഷമുണ്ടായി.

sameeksha-malabarinews

അതിന്‌ ശേഷം വൈകീട്ട്‌ ഏഴു മണിയോടെ ബൈക്കിലെത്തിയ.ഒരു സംഘം കാര്‍ കത്തിച്ച്‌ കടന്നുകളയുകയായിരുന്നെന്നാണ്‌ പോലീസിന്‌ വിവരം ലഭിച്ചിരിക്കുന്നത്‌. ഇവര്‍ ഒരു സംഘടനയുടെ പ്രവര്‍ത്തകരാണെന്നും ഇവര്‍ ഫോണ്‍ ചെയ്‌ത്‌ തിരുന്നാവായ, തിരൂര്‍ മേഖലകളില്‍ നിന്ന്‌ വ്യാപകമായി ആളുകളെ സ്ഥലത്തിറക്കിയെന്നും പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇതിനിടെ കാറിന്റെ ഡ്രൈവര്‍ തിരൂര്‍ പച്ചാട്ടരിസ്വദേശി ചെറുപുരക്കല്‍ അഖില്‍(21) പോലീസില്‍ കീഴടങ്ങി.

കാര്‍ കത്തിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കേസെടുത്തിരുന്നു

തിരൂരില്‍ കാറിടിച്ച്‌ ഓട്ടോ തകര്‍ന്നു നാലു പേര്‍ക്ക്‌ പരിക്ക്‌

തിരൂര്‍ എസ്‌ഐയെ സ്ഥലംമാറ്റി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!