Section

malabari-logo-mobile

തിരൂര്‍ മണ്ഡലത്തിലെ മുഴുവന്‍ റോഡുകളും റബറൈസ് ചെയ്യും: സി.മമ്മുട്ടി എം.എല്‍.എ

HIGHLIGHTS : തിരൂര്‍: നിയോജകമണ്ഡലത്തിലെ മുഴുവന്‍ റോഡുകളും റബറൈസ് ചെയ്യുമെന്ന് സി. മമ്മൂട്ടി എം.എല്‍.എ അറിയിച്ചു. നിയോജകമണ്ഡലത്തിലെ സമഗ്രവികസനശില്‍പ്പശാല തൃശൂര്‍...

roadതിരൂര്‍: നിയോജകമണ്ഡലത്തിലെ മുഴുവന്‍ റോഡുകളും റബറൈസ് ചെയ്യുമെന്ന് സി. മമ്മൂട്ടി എം.എല്‍.എ അറിയിച്ചു. നിയോജകമണ്ഡലത്തിലെ സമഗ്രവികസനശില്‍പ്പശാല തൃശൂര്‍ കിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.

90 ശതമാനം റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതികള്‍ അന്തിമഘട്ടത്തിലാണ്. എം.എല്‍.എ ഫണ്ട് പൂര്‍ണമായും വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നത്. തിരൂര്‍ പുഴ ശുദ്ധീകരിക്കുന്നതിനുള്ള നടപടി തുടങ്ങി. വഴിയില്‍ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിനു ക്യാമറകള്‍ സ്ഥാപിക്കും. മാലിന്യനിര്‍മാര്‍ജനത്തിലൂടെ സമ്പൂര്‍ണ ശുചിത്വ മണ്ഡലമാക്കി തിരൂരിനെ മാറ്റും. ടൂറിസം വികസനത്തിന്റെ ഭാഗമായുള്ള സൗന്ദര്യവല്‍ക്കരണവും ഭാഷാപൈതൃക നഗരപരിപാടിയും പുരോഗമിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞു.

sameeksha-malabarinews

കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍ അധ്യക്ഷനായിരുന്നു. കോഴ്‌സ് ഡയറകറ്റര്‍ ഡോ.പീറ്റര്‍ എം. രാജ്, അസി.ഡയറക്റ്റര്‍ കെ.എം. സലിം, കോഡിനേറ്റര്‍ പി.വി.രാമകൃണന്‍ എന്നിവര്‍ സംസാരിച്ചു. തിരൂര്‍ നഗരസഭ ചെയര്‍ പേഴ്‌സന്‍ കെ. സഫിയ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വാഹിദ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. നസീമ ,സുബൈദ, നസീബ താപ്പി, പി.സൈനുദ്ദീന്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ വൈസ് പ്രസിഡന്‍ഡുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍മാര്‍, വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!