Section

malabari-logo-mobile

തിരൂരില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയ സിദ്ധന്‍ അറസ്റ്റില്‍

HIGHLIGHTS : തിരൂര്‍ : കുടുംബ പ്രശ്‌നങ്ങള്‍ മന്ത്രവാദത്തിലൂടെ പരിഹരിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീകളില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുത്ത യുവാവ് അറസ...

Untitled-1 copyതിരൂര്‍ : കുടുംബ പ്രശ്‌നങ്ങള്‍ മന്ത്രവാദത്തിലൂടെ പരിഹരിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീകളില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. പുറത്തൂര്‍ പുതുപ്പള്ളി കളൂര്‍ എ എല്‍ പി സ്‌കൂളിന് സമീപം പാലക്ക വളവില്‍ ഷിഹാബുദ്ദീനെ (29) യാണ് തിരൂര്‍ എസ്‌ഐ സുനില്‍ പുളിക്കല്‍ അറസ്റ്റ് ചെയ്തത്.

ഷിഹാബുദ്ദീന്‍ തിരൂര്‍, താനൂര്‍,കല്പകഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധി സ്ത്രീകളെ കബളിപ്പിച്ച് 38 പവന്‍ ആഭരണങ്ങളാണ് തട്ടിയെടുത്തത്. മന്ത്രവാദം നടത്തുന്ന ഉസ്താദിന്റെ ശിഷ്യനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സ്ത്രീകളെ കുടുക്കിയിരുന്നത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥിരമായി സൂത്രത്തില്‍ കയറിയിറങ്ങിയിരുന്ന ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും വീട്ടിലെ കാര്യങ്ങളെല്ലാം തന്ത്രത്തില്‍ ചോദിച്ച് മനസ്സിലാക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഉസ്താദിന്റെ നമ്പര്‍ എന്ന വ്യാജേന സ്വന്തം നമ്പര്‍ നല്‍കുകയും ഈ നമ്പറില്‍ വിളിക്കുന്ന സ്ത്രീകളോട് ഉസ്താദാണെന്ന് പറഞ്ഞ് സംസാരിക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്വര്‍ണ്ണാഭരണം ഉപയോഗിച്ച് മന്ത്രവാദം നടത്താമെന്നും പറയുന്നു. മന്ത്രവാദത്തിന് സമ്മതിക്കുന്ന സ്ത്രീകളോട് തന്റെ ശിഷ്യനെ അയക്കാമെന്നും, ഇയാള്‍ വശം ആഭരണങ്ങള്‍ കൊടുത്തയച്ചാല്‍ മതിയെന്നും പറയുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലെത്തുന്ന പ്രതിയായ ശിഷ്യന്‍ സ്ത്രീകളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുകയും തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ തിരികെ വീട്ടിലെത്തി ഒരു പൊതി നല്‍കുന്നു. ഈ പൊതി ഉസ്താദ് മന്ത്രവാദം ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ ആണെന്നും ഉസ്താദ് പറയുമ്പോള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ എന്നും പറഞ്ഞ് വീട്ടില്‍ നിന്നും പോരും . ഇത്തരത്തില്‍ പൊതി കിട്ടിയ കല്പകഞ്ചേരി സ്വദേശിനി പൊതി തുറന്ന് നോക്കിയപ്പോള്‍ പൊതിക്കുള്ളില്‍ കല്ലും,തുണിയും മരക്കഷ്ണങ്ങളുമായിരുന്നു. ഇതേ തുടര്‍ന്ന് ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട നിരവധി സ്ത്രീകളാണ് തിരൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

ഇയാള്‍ സ്ത്രീകളില്‍ നിന്നും കൈവശപ്പെടുത്തിയിരുന്ന സ്വര്‍ണ്ണം സ്വകാര്യ സ്ഥാപനങ്ങളില്‍ വില്‍പ്പന നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. നിലവില്‍ ഇയാള്‍ക്കെതിരെ തിരൂര്‍ സ്റ്റേഷനില്‍ 9 കേസുകളും മറ്റു സ്റ്റേഷനുകളിലായി 14 കേസുകളും നിലവിലുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇയാള്‍ 290 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായാണ് അറിയുന്നത്. തിരൂര്‍ ഡിവൈഎസ്പി അസൈനാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്‌ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

ഫോട്ടോ കടപ്പാട്:മാതൃഭൂമി

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!