Section

malabari-logo-mobile

1.8 കിലോമീറ്റര്‍ അകലത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കി 300 യാത്രക്കാരെ രക്ഷിച്ച് വനിതാ പൈലറ്റിന്റെ സമയോചിത ഇടപെടല്‍

HIGHLIGHTS : Timely intervention of a woman pilot saved 300 passengers by avoiding a collision of planes at a distance of 1.8 km

ന്യൂഡല്‍ഹി: വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. രണ്ടു വിമാനങ്ങളിലായി 300 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. പ്രമുഖ കമ്പനിയായ വിസ്താര എയര്‍ലൈന്‍സിന്റെ രണ്ടു വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയാണ് വനിതാ പൈലറ്റ് സോനു ഗില്ലിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത്.

അഹമ്മദാബാദ് – ഡല്‍ഹി വിമാനവും ഡല്‍ഹി- ബാഗ്‌ഡോഗ്ര വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. അഹമ്മദാബാദ്- ഡല്‍ഹി വിമാനത്തിലെ പൈലറ്റാണ് സോനു ഗില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത അഹമ്മദാബാദ്- ഡല്‍ഹി വിമാനത്തിനോട് റണ്‍വേ മുറിച്ച് കടന്ന് പാര്‍ക്കിംഗ് ബേയില്‍ എത്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശിച്ചു. അതേസമയം, വിസ്താര എയര്‍ലൈന്‍സിന്റെ തന്നെ മറ്റൊരു വിമാനമായ ഡല്‍ഹി-ബാഗ്‌ഡോഗ്ര വിമാനത്തോട് അതേ റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ അനുമതി നല്‍കുകയും ചെയ്തു. വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട സോനു ഗില്‍ സമയോചിതമായി ഇടപെട്ട് അപകടം ഒഴിവാക്കുകയായിരുന്നു.

sameeksha-malabarinews

വിമാനങ്ങള്‍ തമ്മില്‍ 1.8 കിലോമീറ്റര്‍ അകലം മാത്രമാണ് ഉണ്ടായിരുന്നത്. പൈലറ്റ് എടിസിക്ക് ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയത് കൊണ്ടാണ് അപകടം ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ഡല്‍ഹി- ബാഗ്‌ഡോഗ്ര വിമാനത്തെ റണ്‍വേയില്‍ നിന്ന് പിന്‍വലിച്ച് പാര്‍ക്കിങ് ബേയിലേക്ക് മാറ്റി. എയര്‍ ട്രാഫിക് കണ്‍ട്രോളിലെ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയാണ് വിമാനങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!