കണ്ണൂരില്‍ എസ്‌ഐ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി

കണ്ണൂര്‍: കൊളച്ചേരിയില്‍ എസ് ഐ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തി. കൊളച്ചേരി സ്വദേശി സജീവനാണ് കൊല്ലപ്പെട്ടത്. മയ്യില്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ദിനേശിന്റെ വീട്ടിലാണ് സംഭവം.

ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും, മദ്യപാനത്തനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും എസ്‌ഐ സുഹൃത്തിനെ വിറക് കൊള്ളി കൊണ്ട് തലക്കടിക്കുകയുമായിരുന്നുവെന്നാണ് വിവരം.

പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top