എഐ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു, ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനം; പൊലീസ് ഉദ്യോഗസ്ഥന്റെ മക്കള്‍ അറസ്റ്റില്‍

മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ പിടിയില്‍. 19 ഉം 21 ഉം വയസ് പ്രായമുള്ള സഹോദരങ്ങളാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. മുംബൈയില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മക്കളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് അശ്ലീല വീഡിയോകളാക്കി മാറ്റിയത്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇത് ചോദ്യം ചെയ്ത് രണ്ടു പെണ്‍കുട്ടികള്‍ സഹോദരങ്ങളെ സമീപിച്ചു. എന്നാല്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതായും പരാതി ഉണ്ട്. പോക്‌സോ, അതിക്രമം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്നും പൊലീസ് പറയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top