തിരുവനന്തപുരം: എവിടെനിന്നും എവിടേക്കും ജനറല്‍ ടിക്കറ്റുകള്‍ എടുക്കാന്‍ സംവിധാനമൊരുക്കി യുടിഎസ് (അണ്‍റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം). നേരത്തേയുള്ള 20 കിലോമീറ്റര്‍ പരിധി നീക്കിയാണ് ആപ്പ് പരിഷ്‌കരിച്ചത്. എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, പാസഞ്ചര്‍ ട്രെയിനുകളിലെ ജനറല്‍ ടിക്കറ്റുകള്‍ ഇങ്ങനെ എടുക്കാം. പരമാവധി 200 കിലോമീറ്റര്‍വരെയുള്ള സ്‌റ്റേഷനുകളിലേക്ക് ടിക്കറ്റുകള്‍ ഇങ്ങനെ എടുക്കാം. ടിക്കറ്റ് എടുത്ത് മൂന്നുമണിക്കൂറിനകം യാത്ര ചെയ്തിരിക്കണം. ഒരുസമയം ആറ് ടിക്കറ്റ് വരെ എടുക്കാം.
പ്ലാറ്റ് ഫോം ടിക്കറ്റും എടുക്കാമെങ്കിലും സ്റ്റേഷന് 500 മീറ്റര്‍ മുമ്പ് എങ്കിലും എടുത്തിരിക്കണം. സ്റ്റേഷനില്‍ എത്തിയാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കുന്നതെങ്കില്‍ ടിക്കറ്റ് കൗണ്ടറിന് സമീപവും സ്റ്റേഷന്റെ പ്രവേശന കവാടത്തിലും പതിച്ച ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എടുക്കാം. സീസണ്‍ ടിക്കറ്റും എടുക്കാം.
ടിക്കറ്റുകള്‍ മറ്റൊരാള്‍ക്ക് എടുത്ത് നല്‍കാനോ അയച്ച് കൊടുക്കാനോ സാധിക്കില്ല. ടിക്കറ്റ് എടുക്കുന്ന ഫോണ്‍ യാത്രയില്‍ ഉടനീളം കൈയില്‍ കരുതേണ്ടി വരും. ഈ ഫോണിലെ ഐഎംഇഐ നമ്പരും സ്വിമ്മുമായി ബന്ധിപ്പിച്ചാണ് ടിക്കറ്റുകള്‍ അനുവദിക്കുന്നത്. ഫോണ്‍ മാറുമ്പോള്‍ ഐഎംഇഐ മാറ്റാന്‍ ഓപ്ഷനുണ്ട്. ആര്‍ വാലെറ്റ് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ മൂന്നുശതമാനം ഇളവും നല്‍കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



