Section

malabari-logo-mobile

ടിക്ക് ടോക്ക് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് മദ്രാസ് ഹൈക്കോടതി

HIGHLIGHTS : ചെന്നൈ: ഏറെ പ്രചാരം നേടിയിരിക്കുന്ന ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക്ക് ടോക്ക് നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ...

ചെന്നൈ: ഏറെ പ്രചാരം നേടിയിരിക്കുന്ന ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക്ക് ടോക്ക് നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ടിക്ക് ടോക്ക് വീഡിയോകള്‍ കുട്ടികളുടെ ഉള്‍പ്പെടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

മാധ്യമ സ്ഥാപനങ്ങളോടും ടിക്ക് ടോക്ക് ആപ്ലിക്കേഷനിലൂടെയുള്ള വീഡിയോകള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊതുതാല്പര്യ ഹര്‍ജിയില്‍
ജസ്റ്റിസ് എസ് എസ് സുന്ദര്‍, എന്‍ കൃപാകരന്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍േതാണ് നിര്‍ദേശം.

sameeksha-malabarinews

ടിക് ടോക്കിലൂടെ സ്‌പെഷല്‍ ഇഫക്ട് നല്‍കി ഷെയര്‍ ചെയ്യുന്ന ചെറിയ വീഡിയോകളാണിവ. ഇന്ത്യയില്‍ മാത്രം ലക്ഷക്കണക്കിന് ഉപയോക്താക്കാണ് ടിക്ക് ടോക്കിനുള്ളതെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!