രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കല്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടര്‍ എ ആര്‍ അജയകുമാറിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്കാഗാന്ധിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമെത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്.

പത്രിക സമര്‍പ്പണത്തിന് ശേഷം റോഡ് ഷോ നടത്തി.

പതിനൊന്ന് മണിയോടെയാണ് കല്പറ്റ എസ് കെ എം ജെ സ്‌കൂള്‍ മൈതാനിയില്‍ രാഹുല്‍ ഹെലികോട്‌റില്‍ വന്നിറങ്ങിയത്.

 

 

Share news
error: Content is protected !!
Scroll to Top