തൃശൂരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി യുവാവ് തീകൊളുത്തി കൊലപ്പെടുത്തി

തൃശൂര്‍: തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശി നീതു(22)ആണ് മരിച്ചത്.രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി വടക്കേകാട് സ്വദേശി നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

നീതു യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചിയാരത്തെ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിവന്ന യുവാവ് അല്‍പസമയം സംസാരിച്ച ശേഷം ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും യുവാവ് കൈയില്‍ കരുതിയ പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

വീട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബി ടെക് വിദ്യാര്‍ത്ഥിനിയാണ് നീതു. കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതാണ്.

Share news
error: Content is protected !!
Scroll to Top