Section

malabari-logo-mobile

വയനാട്ടിലെ നരഭോജി കടുവയെ തിരിച്ചറിഞ്ഞു;വെടിച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ട്;മന്ത്രി എ കെ ശശീന്ദ്രന്‍

HIGHLIGHTS : Tiger identified in Wayanad; Actions to shoot it ahead; Minister AK Saseendran

കോട്ടയം: വയനാട്ടിലെ അക്രമകാരിയായ നരഭോജി കടുവയെ തിരിച്ചറിഞ്ഞു. കുടുവയെ വെടി വെച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ഈ കുടുവ വനം വകുപ്പിന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസ് പ്രായുമള്ള ആണ്‍ കടുവയാണ്.

sameeksha-malabarinews

കടുവ ശക്തമായ നിരീക്ഷണത്തിലാണ്. അഞ്ച് പട്രോളിംഗ് ടീമും ഷൂട്ടേഴ്‌സും ഡോക്ടര്‍മാരും ഉള്‍പ്പെട്ട സംഘം പ്രദേശത്ത് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ഉദ്യോഗസ്ഥരുടെനടപടികളില്‍ ജങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ 80 അംഗ സ്‌പെഷ്യല്‍ ടീം കടുവയ്ക്ക് വേണ്ടിയുളള തിരച്ചിലിനായി വയനാട്ടിലെത്തും.

കഴിഞ്ഞ ശനിയാഴ്ചയാണ് കടുവയുടെ ആക്രമണത്തില്‍ ബത്തേരി വാകേരിയില്‍ കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് കൊല്ലപ്പെട്ടത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!