വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകം; പ്രതിയെ വെറുതെ വിട്ടു; പ്രോസിക്യൂഷന് തിരിച്ചടി

കട്ടപ്പന(ഇടുക്കി): വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു.കേസില്‍ പ്രതിയായ അര്‍ജുന്‍(24)നെയാണ് കട്ടപ്പന അതിവേഗ കോടതി വെറുതെ വിട്ടത്. പ്രതിയെ വെറുതെ വിട്ടു എന്ന് മാത്രമാണ് കോടതി പരാമര്‍ശം.

കേരള മനസാക്ഷിയെ നടുക്കിയ കേസില്‍ രണ്ടുവര്‍ഷത്തിന് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞിരിക്കുന്നത്. ബലാത്സംഗം , കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, എന്നാല്‍
ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷ് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

സംഭവം നടക്കുന്നത് 2021 ജൂണ്‍ 30 നാണ് . ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ച നിലിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായിതായി വ്യക്തമായത്. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അയല്‍വാസികൂടിയായ അര്‍ജുനെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന് അര്‍ജുന്‍ സമ്മതിച്ചെന്നായിരുന്നു പോലീസിന്റെ വിശദീകരണം.

വിധി അറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top