ചിക്കമംഗളൂരു: ഭര്‍ത്താവ് ഭാര്യയെ ഭക്ഷണത്തില്‍ സയനെഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം നടന്നത്. ശ്വേത (30) ആണ് മരിച്ചത്. ഭര്‍ത്താവ് ദര്‍ശന്‍(37) പോലീസ് കസ്റ്റഡിയിലാണ് ഉള്ളത്.
ഗോണിബീഡു പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ദേവവൃന്ദ ഗ്രാമത്തിലെ വീട്ടിലാണ് ശ്വേതയെ മരിച്ച നിലിയില്‍ കണ്ടത്.ഭാര്യ സ്വയം വിഷമ കുത്തിവെച്ച് മരിക്കാന്‍ ശ്രമിച്ചതാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. കൂടാതെ ഭാര്യക്ക് ഹൃദയാഘാതം സംഭവിച്ചതാണെന്നും ഇയാള്‍ പറഞ്ഞു.എന്നാല്‍ ശ്വേതയുടെ രക്ഷിതാക്കള്‍ എത്തുന്നതിന് മുന്നേ ഇയാള്‍ സംസ്‌ക്കാരം നടത്താന്‍ ശ്രമിച്ചതോടെ ഇവര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഹൃദയാഘാതമല്ല മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
കോളേജ് പഠനകാലം മുതല്‍ ഇവര്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈടെ ജോലി സ്ഥലത്തുള്ള മറ്റൊരു യുവതിയുമായി ദര്‍ശന് അടുപ്പമുണ്ടായിരുന്നു. ഇതറിഞ്ഞ ശ്വേത ഇതില്‍ നിന്ന് പിന്‍മാറാന്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതറിഞ്ഞ ദര്‍ശന്‍ ശ്വേതയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കുകയുമായിരുന്നു. ഇവര്‍ക്ക് നാലുവസുള്ള ഒരു കുട്ടിയുണ്ട്.




