HIGHLIGHTS : Three persons were arrested in Kottakal in the case of molesting a twelve-year-old girl

സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
2020, 22 കാലഘട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ പോക്‌സോ കേസാണ് ചുമത്തിയിരിക്കുന്നത്. സ്‌കൂളില്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് വിവരം ലഭിച്ച ചൈല്‍ഡ്‌ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തായത്. മൂന്നു വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
