
തൃശൂര്‍: തോട്ടില്‍ വീണ് പിരിക്കേറ്റ യുവതികളില്‍ ഒരാള്‍ മരിച്ചു. ട്രാക്കിലൂടെ നടന്നുവരുമ്പോള്‍ ട്രെയിന്‍വുന്നത് കണ്ട് മാറിയപ്പോള്‍ സമീപത്തെ തോട്ടില്‍ വീഴുകയായിരുന്നു ഇരുവരും. ഗുരുതരമായി പരിക്കേറ്റ വി.ആര്‍ പുരം സ്വദേശി ദേവി കൃഷ്ണ (28)ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ഫൗസിയ(35) ചികിത്സയിലാണ്.
ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെ ഇരുവരും അപകടത്തില്‍പ്പെട്ടത്. ചാലക്കുടി വ ആര്‍ പുരത്താണ് സംഭവം.
റോഡില്‍ വെള്ളമായതിനാല്‍ ഇവര്‍ സമീപത്തെ റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്നു. ഈ സമയത്താണ് ട്രെയിന്‍ വരുന്നത് കണ്ട് ഇവര്‍ മാറുന്നതിനിടെ സമീപത്തെ തോട്ടില്‍ വീണതെന്നാണ് വിവരം.




