HIGHLIGHTS : Three people who were traveling in Kozhikode city after changing the number of the stolen bike were arrested
കോഴിക്കോട് : പാലക്കാട് നിന്നുമോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി കോഴിക്കോട് നഗരത്തില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നുപേര്‍ അറസ്റ്റില്‍. പാലക്കാടുനിന്ന് റെയില്‍വേ ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ചാണ് ഇവര്‍ കോഴിക്കോട് നഗരത്തില്‍ കറങ്ങിയത്.
പയിമ്പ്ര സ്വദേശി പാലാങ്ങാട്ടുമലയില്‍ നിജില്‍രാജ് (20), കക്കോടി സ്വദേശി തെയ്യത്തുമീത്തേല്‍ അക്ബര്‍ സീദ്ദിഖ് (22), ചേളന്നൂര്‍ സ്വദേശി പുള്ളാട്ടില്‍ വീട്ടില്‍ ഗോകുല്‍ദാസ് (20) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വാഹനപരിശോധനയ്ക്കിടെയാണ് മൂവരും നടക്കാവ് പോലീസിന്റെ പിടിയിലായത്. ഇവര്‍ ലഹരി കേസുകളിലുള്‍പ്പെടെ പ്രതികളാണെന്ന്പോലീസ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു