HIGHLIGHTS : Housewife dies after jumping into well to save grandson; The child survived
കൊടുവള്ളിയില്‍ കിണറ്റില്‍ വീണ കൊച്ചുമകനെ രക്ഷിക്കാനായി കിണറ്റി ലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കിഴക്കോത്ത് പരപ്പാറ ചെടാം കുന്നുമ്മല്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല(48)യാണ് മരിച്ചത്.
വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരനായ കൊച്ചുമകന്‍ കിണറ്റില്‍ വീണു. കുട്ടിയെ രക്ഷിക്കാനായി റംല കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു.

അയല്‍വാസികള്‍ എത്തി കിണറ്റില്‍ പൈപ്പില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. എന്നാല്‍ റംലയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
