HIGHLIGHTS : Three people were arrested in the case of giving liquor to a 16-year-old girl
ചാലിയം: പതിനാറുകാരിയെ വിവിധയിടങ്ങളില്‍ പാര്‍പ്പിച്ച് മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ചാലിയം കൈതവളപ്പില്‍ കെ. വി.മുഹമ്മദ് സഹദ് (18), ചാലിയം കടുക്ക ബസാര്‍ അരയന്‍വളപ്പില്‍ മുഹമ്മദ് ഫിറാദ് (22) നല്ലളം ചാലാട്ടി പി. മുഹമ്മദ് ഷാമില്‍ (21) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളില്‍ 2 പേരെ കോടതി റിമാന്‍ഡ് ചെയ്തു. ഷാമിലിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.

ബസ് സ്റ്റാന്റില്‍നിന്നു നേരത്തേ കുട്ടിയെ പരിചയപ്പെട്ട ഒന്നാം പ്രതി സഹദ് സൗഹൃദം നടിച്ച് വീടിനു സമീപത്തുനിന്ന് ബൈക്കില്‍ കയറ്റി ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഗോഡൗണിലും വെസ്റ്റ് നല്ലൂര്‍ സ്‌കൂളിലും എത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ നല്ലളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരുന്നതിനിടെ നഗരത്തില്‍നിന്നു പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചു കൗണ്‍സിലിങ് നല്‍കിയപ്പോഴാണ് പീഡന വിവരം പുറത്തായത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹദിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കൂട്ടു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്നാണ് മറ്റു രണ്ടു പേരെയും അറസ്റ്റ് ചെയ്തത്.
ഫറോക്ക് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ എം സിദ്ദീഖ് ആണ് കേസ് അന്വേഷിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു