ബിയര്‍ ഒഴിച്ച് ഓടിക്കാവുന്ന ബൈക്ക്;കണ്ണ് തള്ളി ബൈക്ക് പ്രേമികള്‍

HIGHLIGHTS : Beer-powered Motorcycle

ഏറെ പുതുമയുള്ള കണ്ടുപിടുത്തങ്ങള്‍ നടത്തി ശ്രദ്ധേയനായി ക്കൊണ്ടിരിക്കുന്ന മിടുക്കനാണ് അമേരിക്കയിലെ കെ വൈ മൈക്കല്‍സണ്‍. ബിയര്‍ ഒഴിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബൈക്കാണ് മൈക്കല്‍സണ്‍ പുതുതായി കണ്ടെത്തിയിരിക്കുന്നത്. ഇദേഹത്തിന്റെ ഈ കണ്ടുപിടുത്തം കണ്ട് കണ്ണ് തളിയിരിക്കുകയാണ് ബൈക്ക് പ്രേമികളായ യുവാക്കള്‍.

ഈ പുതുമയുള്ള ബൈക്കിന് എഞ്ചിനില്ല പകരം ഒരു കോയിലാണ് ഫിറ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഒഴിക്കുന്ന ബിയര്‍ ചൂടാക്കുന്നതോടെ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്നു.

sameeksha-malabarinews

മാസങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യങ്ങളില്‍ പ്രചിരിക്കുന്ന വീഡിയോയില്‍, മൈക്കല്‍ തന്റെ ഗാരേജിലെ ഒരു മരപ്പലകയില്‍ ബൈക്ക് ദൃഡമായി കെട്ടുന്നു. ബൈക്കിന്റെ ഇന്ധന ടാങ്കില്‍ ഒരു കുപ്പി ബിയര്‍ ഒഴിച്ചു. തുടര്‍ന്ന് കമ്പികള്‍ കൂട്ടിയപ്പോള്‍ ബൈക്കിന്റെ പിന്‍ഭാഗത്ത് നിന്ന് പുക ഉയര്‍ന്നു. മണിക്കൂറില്‍ 150 മൈല്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് കഴിയുമെന്ന് മൈക്കല്‍ പറയുന്നു. അതായത് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത. അതെസമയം
റോഡില്‍ ഓടാന്‍ ഇതുവരെ ഈ ബൈക്ക് എടുത്തിട്ടില്ല.

മൈക്കല്‍ ഇതിനകം തന്നെ റോക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ടോയ്ലറ്റും (റോക്കറ്റ് പവര്‍ഡ് ടോയ്ലറ്റും) ജെറ്റ് പവര്‍ കോഫി പോട്ട് (ജെറ്റ് പവര്‍ കോഫി പോട്ട്) എന്നിവ കണ്ടുപിടിച്ചിട്ടുണ്ട്. ഇപ്പോള്‍ ബിയറില്‍ ഓടുന്ന ബൈക്ക് കണ്ടുപിടിക്കാന്‍ കാരണം മദ്യപിക്കുന്ന ശീലം ഇല്ലാത്തതാണെന്ന് മൈക്കല്‍ പറയുന്നു. അതുകൊണ്ട് തന്നെ ബിയര്‍ ഇതുപോലെ ഉപയോഗിക്കാമെന്ന ആശയം ഉണ്ടാവുകയും പുതിയ കണ്ടുപിടുത്തതിന് വഴിയൊരുക്കുകയുമായിരുന്നത്രെ. മൈക്കലിന്റെ ഈ കണ്ടുപിടുത്തതില്‍ ആകൃഷ്ടരായി ചിലര്‍ ഇതെ രീതിയിലുള്ള ബൈക്കുകള്‍ നിര്‍മ്മിച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!