ടൂറിസ്റ്റ് ഹോമുകളിലെ ടിവി മോഷ്ടാവിനെ തെളിവെടുപ്പിനായി തിരൂരിലെത്തിച്ചു

തിരൂര്‍:  ടൂറിസ്റ്റ് ഹോമുകളില്‍ മുറിയെടുത്ത് അവിടുത്ത ടെലിവിഷന്‍ മോഷ്ടിക്കുന്നത് തുടര്‍ക്കഥയാക്കിയ പാലക്കാട് കോങ്ങാട് സ്വദേശി ശിവകുമാറിനെ(39) ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി തിരൂരിലെത്തിച്ചു. ഇന്ന് വൈകീട്ടാണ് പ്രതിയെ കോയമ്പത്തൂരില്‍ നിന്ന് തിരൂരിലെത്തിച്ചത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

ഇതുവരെ എത്ര ടിവികള്‍ മോഷ്ടിച്ചുവെന്ന് ഇയാള്‍ക്ക് ഓര്‍മ്മയില്ലെന്നാണ് പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. മോഷ്ടിച്ച ടിവികള്‍ തൊട്ടടുത്ത സര്‍വ്വീസ് സെന്ററുകളില്‍ എവിടെങ്ങിലും വില്‍പ്പനനടത്തി അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങുകയാണ് ഇയാളുടെ രീതി.

തിരൂര്‍ റെയില്‍വേസ്‌റ്റേഷന്‍ പരിസലത്തെ ടൂറിസ്‌ററ് ഹോമില്‍ മുറിയെടുത്ത് ശേഷം ഇവിടുത്തെ ടെലിവിഷന്‍ കവര്‍ന്നതാണ് തിരൂര്‍ സ്‌റ്റേഷനിലെ കേസ്.

Related Articles