മാതൃഭൂമി ആഴ്ചപതിപ്പിന്റെ പത്രാധിപ ചുമതലയില്‍ നിന്ന് കമല്‍റാം സജീവിനെ നീക്കി.

കോഴിക്കോട്: മാതൃഭൂമി ആഴ്ചപതിപ്പിന്റെ പത്രാധിപചുമതലയില്‍ നിന്ന് കമല്‍റാം സജീവിനെ നീക്കം ചെയ്തു. സുഭാഷ് ചന്ദ്രനാണ് പുതിയ ചാര്‍ജ്ജ്. പതിനഞ്ച് വര്‍ഷത്തോളമായി കമല്‍റാമിനായിരുന്നു ചുമതല.
ആഴ്ചപതിപ്പില്‍ മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിനെതിരെ സംഘപരിവാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആഴ്ചപതിപ്പ് കത്തിക്കുകയടക്കമുള്ള പ്രതിഷേധപരിപാടികള്‍ അന്ന് നടന്നിരുന്നു.
ഹരീഷിന് പിന്തുണ നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറകാതിരുന്ന സാഹചര്യത്തിലും കമല്‍റാം സജീവ് നോവസലിസ്‌ററിനെ പിന്തുണച്ചിരുന്നു. കേരളത്തിന്റെ സംസ്‌ക്കാരിക ചരിത്രത്തിലെ ഇരുണ്ടദിവസം എന്നായിരുന്നു ട്വിറ്ററില്‍ കമല്‍റാമിന്റെ പ്രതികരണം.
കമല്‍റാമിനെ കൂടാതെ മറ്റൊരു പ്രധാന മാധ്യമപ്രവര്‍ത്തകയെയും പത്രാധിപസമിതിയില്‍ നിന്നും മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

Related Articles