Section

malabari-logo-mobile

ജ്വല്ലറി ഉടമയില്‍ നിന്ന് 85 പവനും രണ്ട് ലക്ഷം രൂപയും കവര്‍ന്ന അഞ്ചംഗ സംഘം പിടിയില്‍

HIGHLIGHTS : പിടിയിലായത് പരപ്പനങ്ങാടി തേഞ്ഞിപ്പലം സ്വദേശികള്‍ കോഴിക്കോട്: നല്ലളം അരീക്കാട്ടെ ജ്വല്ലറി ഉടമയില്‍ നിന്ന് 85 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം...

പിടിയിലായത് പരപ്പനങ്ങാടി തേഞ്ഞിപ്പലം സ്വദേശികള്‍

കോഴിക്കോട്: നല്ലളം അരീക്കാട്ടെ ജ്വല്ലറി ഉടമയില്‍ നിന്ന് 85 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ അഞ്ചംഗ സംഘം പിടിയില്‍. പരപ്പനങ്ങാടി കൊടപ്പാളി സ്വദേശിയായ കിഷോര്‍ ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. കിഷോറിന് പുറമെ തേഞ്ഞിപ്പലം ദേവതിയാല്‍ ഹരിജന്‍ കോളനിയിലെ കൊളപ്പുള്ളി സുമോദ്(23), അനുജന്‍ സുമേഷ്(20), ദേവതിയാല്‍ ഹരിജന്‍ കോളനിയിലെ സുഭാഷ്(20) പ്രായപൂര്‍ത്തിയാകാത്ത കണ്ണൂര്‍ സ്വദേശി എന്നിവരാണ് പിടിയിലായത്.

sameeksha-malabarinews

ജനുവരി 13 നാണ് കേസിനാസ്പദമായ സംഭവം. ജ്വല്ലറി ഉടമ കടയടച്ച് പണവും സ്വര്‍ണവും അടങ്ങിയ ബാഗുമായി പച്ചക്കറിക്കടയില്‍ എത്തി സാധനം വാങ്ങുന്നതിനിടയിലാണ് ബൈക്കില്‍ സൂക്ഷിച്ച ബാഗ് പ്രതികള്‍ മോഷ്ടിച്ചത്. സംഭവം നടന്ന ദിവസം തന്നെ അരിക്കാട് ടൗണിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ കുറിച്ച് നടത്തിയ രഹസ്യ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് നഗരത്തില്‍ വെച്ച് പ്രതികള്‍ പിടിയിലാവുകയായിരുന്നു.

പ്രധാന പ്രതിയായ കിഷോര്‍ നേരത്തെയും നിരവധി കളവുകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കവര്‍ച്ച നടത്തിയ ശേഷം പ്രതികള്‍ സ്വര്‍ണം വീതിച്ചെടുക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നു.

നല്ലളം ഇന്‍സ്‌പെക്ടര്‍ എ.കെ സുമേഷ് കുമാറിന്റെയും കസബ സിഐ ഹരിപ്രസാദിന്റെയും നേതൃത്വത്തില്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!