നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിനായി നടി കോടതിയില്‍ ഹാജരായി

കൊച്ചി ; നടന്‍ ദിലീപ് പ്രതിയായ നടിയെ തട്ടിക്കൊണ്ടുപോയ് ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ആരംഭിച്ചു. നടിയുടെ വിസ്താരമാണ് നടക്കുന്നത്. പ്രത്യേക വിചാരണ കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വിസ്താരം നടക്കുന്നത്. നടന്‍ ദിലീപും വിചാരണ്ക്കായി എത്തിയിട്ടുണ്ട്.

നടിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മുറി അടച്ചിട്ട് വിസ്താരം നടക്കുന്നത്. അടച്ചിട്ട മുറിയില്‍ വിസ്താരം നടക്കുന്നതിനാല്‍ മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്.

ഒന്നാം സാക്ഷി ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളും കോടതിയില്‍ ഇന്ന് ഹാജരാകും. ആദ്യഘട്ടത്തില്‍ 135 സാക്ഷി വിസ്താരം ആയിരിക്കും നടക്കുക.

Share news
error: Content is protected !!
Scroll to Top