‘രാജ്യത്തെ വിഭജിച്ച് വെറുപ്പ് വളര്‍ത്തി കൊള്ളയടിക്കുന്നു’;മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ച് വെറുപ്പ് വളര്‍ത്തി കൊള്ളയടിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. മോദിയുടെ ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഒരു സാധ്യതയുമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വയനാട്ടില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന റാലിക്ക് ശേഷമുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

എന്‍ആര്‍സിയും സിഎഎയും യുവാക്കള്‍ക്ക് ജോലി നല്‍കില്ല. മോദി ഗോഡ്‌സെയെപോലെ സ്വയം മാത്രമെ ചിന്തിക്കുന്നൊള്ളു. അദേഹം ഇന്ത്യക്കാരെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top