Section

malabari-logo-mobile

ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം

HIGHLIGHTS : The Union Cabinet has decided to reduce the price of domestic cooking cylinders by Rs

ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇതോടെ, പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവര്‍ക്ക് ഇളവ് 400 രൂപയായി ഉയരും. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും പ്രയോജനം കിട്ടും.

ഇതോടെ, നിലവില്‍ 1110 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില, 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവര്‍ക്ക് ഇതിനു പുറമെ 200 രൂപ കൂടി ഇളവുണ്ടാകും. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷന്‍ നല്‍കാനും തീരുമാനിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ തീരുമാനം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധന്‍ – ഓണം സമ്മാനമാണ് ഈ ഇളവെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ വ്യക്തമാക്കി.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!