റഷ്യക്കെതിരെ ഉക്രയ്‌നിന്‌റെ ഡ്രോണ്‍ ആക്രമണം; വിമാനങ്ങള്‍ കത്തിനശിച്ചു

മോസ്‌കോ: റഷ്യയിലെ സ്‌കോഫ് വിമാനത്താവളത്തില്‍ ഉക്രയ്ന്‍ ഡ്രോണ്‍ ആക്രമണം. നാല് വിമാനങ്ങള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. എസ്തോണിയയുടെ അതിര്‍ത്തിക്കു സമീപത്തുള്ള സ്‌കോവിലെ വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്.

ഡ്രോണ്‍ ആക്രമണം തടഞ്ഞുവെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്തെത്തി. ആക്രമണത്തില്‍ ആളപായമില്ലെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.

ഉക്രെയ്നില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയാണ് സ്‌കോഫ് വിമാനത്താവള സ്ഥിതി ചെയ്യുന്നത്. അതേസമയം ആക്രമണത്തില്‍ ഇതുവരെ യുക്രൈന്‍ പ്രതികരിച്ചിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top