തിരുവനന്തപുരം: എറണാകുളം -ചെന്നൈ എഗ്മാര്‍ റൂട്ടില്‍ (ട്രെയിന്‍ നമ്പര്‍- 06044/06043) ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ഓണാവധി കഴിഞ്ഞ് ഉണ്ടാകാനിടയുള്ള തിരക്ക് പരിഗണിച്ചാണ് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.
സെപ്തംബര്‍ മൂന്നിനു രാത്രി 8.25ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് ട്രെയിന്‍ എാറില്‍ എത്തും. തിരിച്ച് നാലിനു പകല്‍ 2.10ന് എമ്മോറില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പകല്‍ 3.15ന് എറണാകുളത്ത് ട്രെയിന്‍ എത്തും.
എന്നാല്‍, ഇത്തവണയും തിരുവനന്തപുരം, മലബാര്‍ മേഖലകളിലേക്ക് ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചില്ല. ഇതുമൂലം ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് നിരവധി പേരാണ് അമിത ടിക്കറ്റ് നിരക്കില്‍ സ്വകാര്യ ബസുകളെ ആശ്രയിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



