കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 43 കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. കെനിയയിലെ നെയ്റോബിയില്‍ നിന്ന് വന്ന ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ്കുമാറാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.
മൂന്നര കിലോ കൊക്കെയ്നും 1.29 കിലോ ഹെറോയിനും ഷൂവിലും പഴ്സിലും ബാഗിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




