സരോജിനി ബാലാനന്ദന്‍ അന്തരിച്ചു

കൊച്ചി: സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്‍ (86) അന്തരിച്ചു. സി.പി.എം പി ബി അംഗവും എംപി യുമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. എറണാകുളം വടക്കന്‍ പറവൂരിലെ മകളുടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. രാത്രി എട്ടരയോടെ ദേഹാസ്വാസ്ഥ്യമുണ്ടായ സരോജിനി ബാലാനന്ദനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം, മഹിളാ അസോസിയേഷന്‍ നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2012 ല്‍ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മഹിള അസോസിയേഷന്‍ നേതാവായും സരോജിനി ബാലാനന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 ല്‍ ആലുവയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ദീര്‍ഘകാലം സംസ്ഥാന സമിതിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ കളമശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വിദേശത്തുള്ള മകന്‍ വന്നതിന് ശേഷം് തീരുമാനിക്കും. മക്കള്‍ സുലേഖ, സുനില്‍, സരള, പരേതയായ സുശീല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top