Section

malabari-logo-mobile

ഏകന്‍ അനേകന്‍…എട്ട് തിരിക്കഥാ കൃത്തുക്കള്‍… അതിലൊരാള്‍ ജയിലില്‍ നിന്നും…വ്യതസ്തമായ ഒരു സിനിമ ഒരുങ്ങുന്നു

HIGHLIGHTS : The poster release of the Malayalam movie Ekan Anekan took place

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി കേരളത്തിന്റെ വിവിധ ഭാഗത്തുള്ള 8 തിരക്കഥാകൃത്തുക്കള്‍ പരസ്പ്പരം കാണാതെയും ആശയങ്ങള്‍ പരസ്പരം പങ്കുവെക്കാതെയും എഴുതിയ ‘ഒറ്റ’ തിരക്കഥയുണ്ടാക്കി സിനിമ ഉണ്ടാക്കുന്നു. വളരെ വ്യത്യസ്തമായ ഈ സംരഭത്തില്‍ ഒരു തിരക്കഥാകൃത്ത് തന്റെ കഥ ചേര്‍ത്തുവെക്കുന്നതാകട്ടെ കയ്യൂരിലെ തുറന്ന ജയിലില്‍ നിന്നും. വിപിന്‍ പാറമേക്കാട്ടില്‍ നിര്‍മിച്ച് ചിദംബര പളനിയപ്പന്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഏകന്‍ അനേകന്‍ ആണ് റിലീസിന് മുന്‍പെ തന്നെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസിങ് നടന്നു. മണികണ്ഠന്‍ ആചാരി, ഗാര്‍ഗി അനന്തന്‍, രാജേഷ് ശര്‍മ്മ, മനോജ് കെ യു (തിങ്കളാഴ്ച്ച നിശ്ചയം) എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

sameeksha-malabarinews

അഭിനയിച്ചവര്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഇങ്ങനൊരാശയം വളരെ പുതുമയുള്ളതും കൗതുകം നിറഞ്ഞതുമായ ഒന്നായിരുന്നു. പല മേഖലയില്‍ വിവിധ തൊഴിലെടുത്തുകൊണ്ട് സിനിമയെന്ന തങ്ങളുടെ ജീവിത ലക്ഷ്യത്തിലേക്ക് കടന്നു വരുന്ന 8 ചെറുപ്പക്കാരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ഏകന്‍ അനേകന്‍ എന്ന ഈ ചിത്രം.

ജയില്‍ അന്തേവാസികളുടെ പുനരധിവാസ പദ്ധതികളുടെ ഭാഗമായി കേരള സര്‍ക്കാര്‍ നടത്തിയ *Transition Through Creation* എന്ന കോഴ്‌സില്‍ പങ്കെടുക്കുകയും അതില്‍ നിന്ന് സിനിമയെ കൂടുതല്‍ അടുത്തറിയുകയും
ചെയ്ത ‘ഷാ തച്ചില്ലം’ എന്ന ഒരു ജയില്‍ അന്തേവാസി ചിത്രത്തിന്റെ 8 എഴുത്തുകാരില്‍ ഒരാളാണ്.

കോവിഡ് കാലത്ത് തമിഴ്‌നാട്ടിലെ സാത്താങ്കുളത്ത് നടന്ന പൊലീസ് മര്‍ദ്ദനത്തില്‍ 2 പേര്‍ മരിച്ച വിഷയത്തെ ആസ്പദമാക്കിമാക്കിയാണ് സിനിമ വളരുന്നത്.

ചിത്രത്തിന്റെ ചിദംബര പളനിയപ്പന്‍ കേരളത്തില്‍ ജനിച്ചു വളര്‍ന്ന തമിഴ്‌നാട് സ്വദേശിയാണ്.

സിനിമയില്‍ നിന്നും തനിക്കു ലഭിച്ച പ്രതിഫലത്തുകയില്‍ നിന്നും ഒരു ലക്ഷം രൂപ ഷാ തച്ചില്ലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സെന്റ്രല്‍ സോണ്‍ ജയില്‍ ഡിഐജി അജയകുമാര്‍ ചെക്ക് സ്വീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!