ദില്ലി; രാജ്യത്തെ ദേശീയപാതകളില്‍ ടോള്‍ പ്ലാസകള്‍ നീക്കം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. പകരം നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുമുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് ഫാസ്ടാഗ് ഇല്ലാതെ െ്രെഡവര്‍മാരില്‍ നിന്ന് ടോള്‍ ടാക്‌സ് ഈടാക്കുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു്. റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ വിവരം പങ്കുവെച്ചത് .
ഈ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകളിലൂടെ ടോള്‍ ടാക്‌സ് പിരിക്കുന്നതോടെ ഗതാഗതക്കുരുക്കുണ്ടാക്കുന്ന ടോള്‍ പ്ലാസകള്‍ ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ട്
ദേശീയ പാതയില്‍ നിന്ന് ടോള്‍ ഒഴിവാക്കി ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറയില്‍ നിന്ന് ടോള്‍ ടാക്‌സ് ഈടാക്കാനുള്ള പദ്ധതിയാണ് ഒരുങ്ങഉന്നത്.
ബിസിനസ് സ്റ്റാന്‍ഡേര്‍ഡില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിലവില്‍ ഫാസ്ടാഗ് വഴിയാണ് ടോള്‍ പ്ലാസകളില്‍ നികുതിപിരിക്കുന്നത്. താമസിയാതെ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ ഈ ജോലി ചെയ്യും. ക്യാമറകള്‍ ഈ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റുകള്‍ വായിക്കുകയും ടോള്‍ ടാക്‌സ് പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കുറയ്ക്കുകയും ചെയ്യുന്ന രീതിയായിരിക്കും അവലംബിക്കുക.
ഈ പദ്ധതി നടപ്പിലാക്കാന്‍ നിയമഭേദഗതിയും പരിഗണിക്കും.
നിലവില്‍ ടോള്‍ പ്ലാസകളില്‍ 97 ശതമാനം വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കുന്നത് ഫാസ് ടാഗ് വഴിയാണ്.




