തിരൂരില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ചു;4 പേര്‍ക്ക് പരിക്ക്

തിരൂര്‍: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. നടുവിലങ്ങാടി സ്വദേശികളായ ചേലംകുന്നത്ത് കുട്ടന്‍(76),ബാലന്‍(68),തങ്കം(62),ശോഭന(59) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബി.പി അങ്ങാടി കണ്ണംകുളത്ത് ഇന്നലെ വൈകീട്ടാണ് അപകടം സംഭവിച്ചത്. പ്രദേശവാസികളും അതുവഴിവന്ന എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരുമാണ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

കുറ്റിപ്പുറത്തെ ബന്ധുവീട്ടിലെ ചടങ്ങില്‍ സംബന്ധിച്ച് മടങ്ങിവരെയാണ് അപകടത്തില്‍പ്പെട്ടത്.

Share news
error: Content is protected !!
Scroll to Top